ഷാർജ: രാഹുൽ ഗാന്ധിയുടെ യു.എ.ഇ.സന്ദർശനത്തോടനുബന്ധിച്ച് യു.എ.ഇ ലെത്തിയ മുൻ മുഖ്യമന്ത്രിയും, എ.ഐ.സി.സി.ജനറൽ സെക്രട്ടറിയും, പ്രവർത്തക സമിതി അംഗവുമായ ഉമ്മൻ ചാണ്ടിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇൻക്കാസ് യു.എ.ഇ കമ്മിറ്റി സ്വീകരണം നൽകി.
ഇൻക്കാസ് പ്രസിഡണ്ട് മഹാദേവൻ വാഴശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.ഐ.സി.സി.സിക്രട്ടറി ഹിമാൻഷു വാസ്, കെ.പി.സി.സി.ജനറൽ സിക്രട്ടറി എൻ.സുബ്രമണ്യൻ, ഐ.എ.എസ്.പ്രസിഡണ്ട് ഇ.പി.ജോൺസൺ, ജനറൽ സിക്രട്ടറി അബ്ദുല്ല മല്ലിശ്ശേരി, എം.ജി. പുഷ്പാക്കരൻ ,എസ്. ജാബിർ, അബ്ദുല്ല ചേലേരി, ഷാജി ജോൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഇൻക്കാസ് യു.എ.ഇ ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി സ്വാഗതവും ഷാർജ യൂനിറ്റ് പ്രസിഡണ്ട് അഡ്വ.വൈ.എ.റഹീം നന്ദിയും പറഞ്ഞു.