യുഎഇയിലെ കാലാവസ്ഥ ഇന്ന് ഭാഗികമായി മേഘാവൃതവുമായിരിക്കുമെന്നും, അബുദാബിയുടെ ചില ഭാഗങ്ങളിൽ രാത്രിയോടെ മഴ ലഭിക്കുമെന്നും കാലാവസ്ഥാകേന്ദ്രം റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് രാത്രിയോടെ യുഎഇയുടെ പടിഞ്ഞാറൻ, ദ്വീപ് പ്രദേശങ്ങളിൽ മഴയ്ക്കും ഈർപ്പത്തിനും സാധ്യതയുണ്ട്.
നവംബർ 28 വ്യാഴാഴ്ച ചില പടിഞ്ഞാറൻ, വടക്കൻ, തീരപ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി പ്രവചനം നേരത്തെ പ്രവചിച്ചിരുന്നു. പകൽസമയത്ത് നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാം, കാറ്റിൻ്റെ വേഗത മണിക്കൂറിൽ 45 കി.മീ വരെയാകാം, തീരപ്രദേശങ്ങളിലും ദ്വീപ് മേഖലകളിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.