53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് 2,269 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ബുധനാഴ്ച ഉത്തരവിട്ടു. പലതരം കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഈ തടവുകാർക്ക് ചുമത്തിയ എല്ലാ പിഴകളും ഒഴിവാക്കാനും അദ്ദേഹം ഉത്തരവിട്ടു.
മോചിതരായവർക്ക് പുതിയ ജീവിതത്തിന് അവസരം നൽകാനും, അവരുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകാനും അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനുമാണ് ഭരണാധികാരികൾ ഇത്തരം അവസരങ്ങളിൽ മോചിപ്പിക്കൽ സംരംഭം ഒരുക്കുന്നത്.