ദുബായിൽ 2024 ൽ മാത്രം സൈക്കിളുകൾ, ബൈക്കുകൾ, ഇ-സ്കൂട്ടറുകൾ എന്നിവ ഉൾപ്പെടുന്ന 77,227 നിയമലംഘനങ്ങൾ

77,227 violations involving bicycles, bikes and e-scooters in Dubai alone in 2024

ദുബായിൽ 2024 ൽ മാത്രമായി സൈക്കിളുകൾ, ബൈക്കുകൾ, ഇ-സ്കൂട്ടറുകൾ എന്നിവ ഉൾപ്പെടുന്ന 77,227 നിയമലംഘങ്ങൾ നടന്നിട്ടുണ്ടെന്ന് ദുബായ് പോലീസ് വെളിപ്പെടുത്തി. ഇത് 2023-ലെ മൊത്തം കണക്കുകളേക്കാൾ 17,000 എണ്ണം കൂടുതലാണ്. ഇതുമായി ബന്ധപെട്ട് 18 മരണങ്ങൾ സംഭവിച്ചതായും കണക്കുകൾ പറയുന്നു.

ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ഡെലിവറി റൈഡറുകളെ പ്രേരിപ്പിക്കുന്ന നിയമ നിർവ്വഹണ ഏജൻസിയുടെ ബോധവൽക്കരണ കാമ്പയിൻ വീഡിയോയിലാണ് ഈ സ്ഥിതിവിവരക്കണക്ക് ദുബായ് പോലീസ് വെളിപ്പെടുത്തിയത്. കണക്കുകൾ പ്രകാരം കഴിഞ്ഞ നാല് വർഷത്തിനിടെ 181 ഡെലിവറി റൈഡർമാർക്ക് റോഡപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!