53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ വിവിധ രാജ്യക്കാരായ 1,169 തടവുകാരെ മോചിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു.
ഷാർജയിലെ വിവിധ രാജ്യക്കാരായ 683 തടവുകാരെ മോചിപ്പിക്കാനും ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും ഉത്തരവിട്ടു.
അജ്മാനിലെ വിവിധ രാജ്യക്കാരായ 304 തടവുകാരെ മോചിപ്പിക്കാനും സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു.
ഫുജൈറയിലെ വിവിധ രാജ്യക്കാരായ 118 തടവുകാരെ മോചിപ്പിക്കാനും ഫുജൈറ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഉത്തരവിട്ടു.
53-ാം ദേശീയ ദിനത്തിന് മുന്നോടിയായുള്ള തടവുകാരുടെ യോഗ്യത, നല്ല പശ്ചാത്തലം, പെരുമാറ്റം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ മോചിപ്പിക്കൽ തീരുമാനം.
നേരത്തെ അബുദാബിയിലെ 2,269 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഉത്തരവിട്ടിരുന്നു.