2015 ൽ യെമനിൽ നടന്ന ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ യുഎഇ സൈനികൻ ചൊവ്വാഴ്ച വൈകുന്നേരം മരിച്ചു. മുഹമ്മദ് അതിഖ് സലേം ബിൻ സലൂമ അൽ ഖൈലി 10 വർഷത്തോളമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
2015 സെപ്റ്റംബറിൽ യെമനിൽ ഹൂതി വിമതർക്കെതിരെ പോരാടുന്നതിനിടെ 45 യുഎഇ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇത് യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മരണസംഖ്യയാണ്.
മരിച്ച ധീരജവാൻ്റെ കുടുംബത്തിന് ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നതായി യു.എ.ഇ പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.