യുഎഇ ദേശീയ ദിന പദ്ധതിയുടെ ഭാഗമായി റാസൽഖൈമയിൽ ഡിസംബർ 1 മുതൽ ഡിസംബർ 31 വരെ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് നൽകുമെന്ന് റാസൽഖൈമ പോലീസ് ഇന്ന് ശനിയാഴ്ച അറിയിച്ചു. ഡിസംബർ 1-ന് മുമ്പ് ചുമത്തിയ എല്ലാ ഗുരുതരമല്ലാത്ത പിഴകൾക്കും 50 ശതമാനം ഇളവ് ലഭിക്കും.
ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾക്ക് ഈ ഇളവ് ലഭിക്കില്ലെന്നും റാസൽഖൈമ പോലീസ് അറിയിച്ചു. നേരത്തെ ഉമ്മുൽ ഖുവൈനിലും അജ്മാനിലും ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു.