നാളെ ഡിസംബർ 1 ഞായറാഴ്ച നടക്കുന്ന 53-ാമത് ദേശീയ ദിന പരേഡിനായി റാസൽഖൈമയിലെ ഒരു പ്രധാന റോഡ് അടച്ചിടുമെന്ന് RAK പോലീസ് ഇന്ന് ശനിയാഴ്ച അറിയിച്ചു.
നാളെ കോർണിഷ് അൽ ഖവാസിമിലെ റോഡിൽ ആണ് സൈനിക യൂണിറ്റുകളെ ഉൾപ്പെടുത്തി യുഎഇ ദേശീയ ദിന പരേഡ് നടത്തുക. ഉച്ചകഴിഞ്ഞ് 3 മണി മുതൽ പരേഡ് അവസാനിക്കുന്നത് വരെ ഈ റോഡ് അടച്ചിടാൻ ഇടയാക്കുമെന്ന് അതോറിറ്റി അറിയിച്ചു.
റോഡ് അടച്ചിടുന്ന സമയത്ത് ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്ന് റാസൽഖൈമ പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.