യുഎഇയുടെ പല ഭാഗങ്ങളിലും ഇന്ന് ഞായറാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രാവിലെ കാറ്റിന്റെ വേഗത മണിക്കൂറിൽ 10 മുതൽ 25 കിമീ/മണിക്കൂർ വരെയും, ഇടയ്ക്കിടെ മണിക്കൂറിൽ 40 കി.മീ വരെ വേഗതയിലും ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. പൊടിപടലങ്ങൾ മൂലം ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ റോഡുകളിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. അലർജിയുള്ളവർ പുറത്ത് പോകുമ്പോൾ മുൻകരുതൽ എടുക്കുകയും വേണം.
ഇന്നലെ കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസിലും കുറഞ്ഞ താപനില 9 ഡിഗ്രി സെൽഷ്യസിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരമാവധി ഹ്യുമിഡിറ്റി 85 ശതമാനമായി ഉയരാം, ഏറ്റവും ഉയർന്ന ഹ്യുമിഡിറ്റി ഇന്ന് രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഉണ്ടാകാനാണ് സാധ്യത. രാജ്യത്തിൻറെ വടക്കൻ, കിഴക്കൻ മേഖലകളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.