ഫുജൈറയിൽ അൽ ഫഖിത് ഏരിയയിൽ അശ്രദ്ധരായ നിരവധി ഡ്രൈവർമാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഫുജൈറ പോലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു. ഡ്രൈവർമാരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഈ വർഷമാദ്യം ഫുജൈറ പോലീസ് എമിറേറ്റിലെ അൽ സോദാ മേഖലയിലെ പൊതുവഴിയിൽ അനധികൃതമായി റേസ് നടത്തിയതിന് നിരവധി വാഹനമോടിക്കുന്നവരെ പിടികൂടിയിരുന്നു.
ഒരു വാഹനം നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി റെയിൽ ബാരിയറിൽ ഇടിച്ചിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
#عيد_الاتحاد #الفجيرة #شرطة_الفجيرة #fujairah_police #الإمارات #uae pic.twitter.com/xRAzMcKgF8
— شرطة الفجيرة (@FujPoliceGHQ) December 1, 2024