ഇവർ രാഷ്ട്രത്തിൻ്റെ പുത്രന്മാർ : സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി എന്നിവർക്ക് ദുബായ് ഭരണാധികാരിയുടെ ഫസ്റ്റ് ക്ലാസ് ബഹിരാകാശ പുരസ്കാരം

These are the sons of the nation- Sultan Al Neyadi and Hassa Al Mansoori awarded First Class Space Award by Ruler of Dubai

യുഎഇയുടെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ന് തിങ്കളാഴ്ച ബഹിരാകാശ സഞ്ചാരികളായ സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി എന്നിവർക്ക് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ചു.

അവരെ ‘രാഷ്ട്രത്തിൻ്റെ പുത്രന്മാർ’ എന്ന് വാഴ്ത്തിക്കൊണ്ടാണ്, ബഹിരാകാശ മേഖലയുടെ പുരോഗതിക്ക് സംഭാവന നൽകിയതിന് ഈ രംഗത്തെ അഞ്ച് എമിറാത്തികളെ അഭിനന്ദിക്കുന്നതെന്ന് ദുബായ് ഭരണാധികാരി എക്‌സിൽ കുറിച്ചു.

എൻ്റെ സഹോദരൻ മുഹമ്മദ് ബിൻ സായിദിൻ്റെ നിർദ്ദേശപ്രകാരം,ബഹിരാകാശ സഞ്ചാരികളായ സുൽത്താൻ അൽ നെയാദിക്കും ഹസ്സ അൽ മൻസൂറിക്കും ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ നൽകി, യുഎഇയുടെ ഭാവി രൂപപ്പെടുത്തുന്നതിന് സംഭാവന ചെയ്യുന്ന മേഖലയിൽ യു എ ഇയുടെ ആഗോള സ്ഥാനം സ്ഥാപിച്ചതിന് ഇരുവരെയും പ്രശംസിക്കുന്നു. ദുബായ് ഭരണാധികാരി എക്‌സിൽ കുറിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!