യുഎഇ എന്ന ഈ രാജ്യത്തോട് നാം എന്നും കടപ്പെട്ടവരായിരിക്കണം : പേരോട് അബ്ദുറഹിമാൻ സഖാഫി

Abdurrahiman-Sakhafi

യുഎഇ എന്ന ഈ രാജ്യത്തോട് നാം എന്നും കടപ്പെട്ടവരായിരിക്കണമെന്ന് പേരോട് അബ്ദുറഹിമാൻ സഖാഫി.

കുറ്റ്യാടി സിറാജുൽ ഹുദാ ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 53-ാമത് യു എ ഇ നാഷണൽ ഡേ സെലിബ്രെഷൻ ‘ഈദുൽ ഇത്തിഹാദ് ‘ പ്രോഗ്രാമിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഈ മഹത്തായ രാജ്യത്തിന്റെ നന്മ അതിന്റെ ഗുണം ലോകത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും അനുഭവിക്കാൻ പറ്റുന്ന വിധത്തിൽ വളരെ വിശാലമായി സർവ്വ ജനങ്ങൾക്കും സേവനം അർപ്പിക്കുന്ന ഈ നാട് അല്ലാഹു എല്ലാ നന്മകളും വർധിപ്പിക്കുകയും അല്ലാഹുവിന്റെ കാവൽ ഭരണാധികാരികൾക്കും ഈ നാട്ടിലെ നല്ലവരായ നാട്ടുകാർക്കും ഇവിടെ താമസിക്കുന്നവർക്കും അല്ലാഹു നില നിർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും ഈ രാജ്യത്ത് താമസിക്കുന്ന നമ്മൾ എപ്പോഴും ഈ രാജ്യത്തോടും ഭരണ കർത്താക്കളോടും രാജ്യത്തിന് വേണ്ടി ബലി അർപ്പിച്ചവരോടും കടപ്പാടുള്ളവരും കടപ്പാട് വീട്ടുന്നവരും ആയിരിക്കണമെന്നും പേരോട് അബ്ദുറഹിമാൻ സഖാഫി പറഞ്ഞു.

പികെസി മുഹമ്മദ്‌ സഖാഫി(ഐസി എഫ്, ഫൈസൽ വെങ്ങാട് (ആർ എസ്സ് സി),അബു സാലിഹ് സഖാഫി (കെസിഎഫ് ) എന്നിവർ ആശംസകൾ നേർന്നു, സയ്യിദ് മുഹമ്മദ്‌ ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.  മുനീർ സുറൈജി സ്വാഗതവും അഡ്വ, ശൗക്കത്ത് സുറൈജി നന്ദിയും പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!