ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 25 മില്യൺ ദിർഹം സമ്മാനം വീണ്ടും ഷാർജ നിവാസിയായ മലയാളിയ്ക്ക്

Indian resident of Sharjah wins AED 25 million in Big Ticket Draw

ഇന്ന് 2024 ഡിസംബർ 3 ചൊവ്വാഴ്ച നടന്ന ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഷാർജയിൽ താമസിക്കുന്ന മലയാളിയായ അരവിന്ദ് അപ്പുക്കുട്ടൻ 25 മില്യൺ ദിർഹം സമ്മാനം നേടി.  447363 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം ലഭിച്ചത്.

2 വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്ന അരവിന്ദ് സെയിൽസ് പേഴ്സണായാണ് യു എ ഇയിൽ ജോലി ചെയ്യുന്നത്. ഈ സമ്മാനത്തുക തന്റെ 20 സുഹൃത്തുക്കളുമായി പങ്കിടുമെന്നും ബിഗ് ടിക്കറ്റ് അവതാരകരോട് പറഞ്ഞു. ഭാര്യക്കൊപ്പമാണ് താനിപ്പോള്‍ ഉള്ളതെന്നും സമ്മാനവിവരം അറിഞ്ഞതിന്റെ സന്തോഷത്തിലാണെന്നും അരവിന്ദ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഗ്രാൻഡ് പ്രൈസ് വിജയിയായ പ്രിന്‍സ് സെബാസ്റ്റ്യന്‍ ആണ് ഈ സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തതെന്ന പ്രത്യേകതയും ഈ സമ്മാനത്തിനുണ്ട്.

കഴിഞ്ഞ നവംബർ 3 ഞായറാഴ്ച നടന്ന നറുക്കെടുപ്പിലും ഷാർജയിൽ താമസിക്കുന്ന മലയാളിയായ പ്രിൻസ് സെബാസ്റ്റ്യനാണ് 20 മില്യൺ ദിർഹം സമ്മാനം ലഭിച്ചത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!