അൽ ഐനിൽ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 11.1 കിലോമീറ്ററിൽ നടത്തിയ ഫയർ വർക്‌സിന് ഏറ്റവും ദൈർഘ്യമേറിയ പടക്ക ശൃംഖലയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയതായി അൽ ഐൻ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
ഡിസംബർ 2 നാണ് 11.1 കിലോമീറ്റർ ദൂരത്തിൽ ഫയർ വർക്‌സ് നടത്തിയത്. 51 പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വിക്ഷേപിച്ച പടക്കങ്ങൾ റെക്കോർഡ് തകർക്കാൻ 50 സെക്കൻഡ് സമയമെടുത്തു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഏറ്റവും വലിയ പൂച്ചെണ്ട് ( largest bouquet ) രേഖപ്പെടുത്തിയതിന് ശേഷം 2024-ൽ അതോറിറ്റി നേടുന്ന രണ്ടാമത്തെ റെക്കോർഡാണിത്.
احتفلنا بمناسبة عيد الاتحاد 53 في مدينة ألعاب هيلي بالعروض المبهرة للألعاب النارية والطائرات المسيرة
We celebrated the 53rd Union Day at Hili Fun City with dazzling fireworks and drone show.#بلدية_العين #عيد_الاتحاد #العين #عيد_الاتحاد53#alain_municipality #alain #unionday… pic.twitter.com/8PZ89hjDjK
— بلدية مدينة العين (@alainmun) December 2, 2024
2024 നെ സ്വാഗതം ചെയ്യാൻ റാസൽ ഖൈമ ഒരുക്കിയ ഫയർ വർക്‌സിനും രണ്ട് ഗിന്നസ് റെക്കോർഡുകൾ ലഭിച്ചിരുന്നു.