2.3 ബില്യൺ ദിർഹത്തിന് ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്ററിലുള്ള മുൻനിര ടവർ H&H ഡെവലപ്‌മെൻ്റിൽ നിന്ന് അബുദാബി അൽദാർ പ്രോപ്പർട്ടീസ് സ്വന്തമാക്കി. ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്ററിൽ ((DIFC) രജിസ്റ്റർ ചെയ്തിട്ടുള്ള ഏറ്റവും വലിയ വാണിജ്യ ടവർ ഏറ്റെടുക്കലുകളിൽ ഒന്നാണിത്.
ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്ററിൽ സ്ഥിതി ചെയ്യുന്നതും 2028-ൽ പൂർത്തിയാകാൻ സജ്ജമാക്കിയിരിക്കുന്നതുമായ ഈ ലാൻഡ്മാർക്ക് ടവറിൽ 40 നിലകളിലായി വിഭജിച്ചിരിക്കുന്ന വാണിജ്യ, റീട്ടെയിൽ ഇടങ്ങളാണുള്ളത്. ഈ ഇടപാട് അൽദാറിനെ അതിൻ്റെ ഗ്രേഡ് എ കൊമേഴ്‌സ്യൽ പോർട്ട്‌ഫോളിയോ സ്കെയിൽ ചെയ്യാനും കമ്പനിയെ അബുദാബി ഗ്ലോബൽ മാർക്കറ്റുകളിലും (ADGM) യുഎഇയുടെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളായ DIFC യിലും വാണിജ്യ ആസ്തിയുള്ള ഏക യുഎഇ ഡെവലപ്പറായി സ്ഥാപിക്കാനും സഹായിക്കും.
DIFCയിൽ ഉയർന്ന നിലവാരമുള്ള ഓഫീസ് സ്‌പെയ്‌സുകൾക്കായി വർദ്ധിച്ചുവരുന്ന ആവശ്യകതയ്‌ക്കിടയിലാണ് അൽദാർ പ്രോപ്പർട്ടീസിന്റെ ഈ നീക്കം.