റാസല്‍ഖൈമയിൽ മലമുകളില്‍ നിന്ന് വീണ് കണ്ണൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം

A native of Kannur met a tragic end after falling from a mountain in Ras Al Khaimah

റാസല്‍ഖൈമ ജെബല്‍ ജെയ്‌സ് മലയിലെത്തിയ കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ തോട്ടട വട്ടക്കുളം സ്വദേശി സായന്ത് മധുമ്മലിനെയാണ് (32) ജെബല്‍ ജെയ്‌സ് മലമുകളില്‍ നിന്ന് വീണുമരിച്ചനിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ പൊതുഅവധിദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ കൂട്ടുകാര്‍ക്കൊപ്പം റാസല്‍ഖൈമ ജെബല്‍ ജെയ്‌സ് മലയിലെത്തിയതായിരുന്നു സായന്ത്. ഒപ്പമുണ്ടായ സായന്തിനെ പെട്ടെന്ന് കാണാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ഫോട്ടോയെടുക്കുന്നതിനിടയില്‍ അബദ്ധത്തില്‍ താഴേക്ക് വീണതാകാമെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. നടപടികള്‍ പൂര്‍ത്തിയാക്കി ശേഷം മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!