പടിഞ്ഞാറൻ ഇറാനിൽ 5.5 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയതായി യുഎഇ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി ( NCM ) അറിയിച്ചു,
NCM ൻ്റെ ഭൂകമ്പ ശൃംഖല ഇന്ന് രാവിലെ 8.02 ന് ആണ് 10 കിലോമീറ്റർ ആഴത്തിൽ ഭൂചലനം കണ്ടെത്തിയത്.
യുഎഇയുമായി ഇറാൻ്റെ സാമീപ്യമുണ്ടെങ്കിലും രാജ്യത്തെ താമസക്കാർക്ക് ഭൂചലനമൊന്നും അനുഭവപ്പെട്ടിട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.