യുഎഇ ദേശീയ ദിന വാരാന്ത്യത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സൗജന്യ ചൈൽഡ് കാർ സീറ്റുകൾ സമ്മാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA ) ഇന്ന് വ്യാഴാഴ്ച അറിയിച്ചു.
‘മൈ ബേബിസ് ഗിഫ്റ്റ് ഓൺ ഈദ് അൽ ഇത്തിഹാദ്’ സംരംഭത്തിൽ പങ്കെടുത്ത 24 ആശുപത്രികളിലായി ഡിസംബർ 1 നും 5 നും ഇടയിൽ പ്രസവിച്ച അമ്മമാർക്ക് ആണ് 450 ചൈൽഡ് കാർ സീറ്റുകൾ കൈമാറിയത്.
ഈദ് അൽ ഇത്തിഹാദ് ആഘോഷ വേളയിൽ ദുബായിലെ ആശുപത്രികളിലെ എല്ലാ നവജാത ശിശുക്കൾക്കും സൗജന്യ ചൈൽഡ് കാർ സീറ്റ് നൽകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. വർഷം തോറും ഡിസംബർ 1 മുതൽ 5 വരെ നടക്കുന്ന ആഘോഷ കാലയളവിൽ പ്രതീക്ഷിക്കുന്ന ജനനങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ആശുപത്രികൾക്ക് നിരവധി കാർ സീറ്റുകൾ വിതരണം ചെയ്യുന്നത്.
احتفلت #هيئة_الطرق_و_المواصلات بعيد الاتحاد الـ53 مع الأمهات في مستشفيات دبي، بمنح المواليد الجدد في احتفالات عيد الاتحاد مقعد الطفل في المركبة مجانًا. وحصلت الأمهات الوالدات خلال الفترة بين 1 إلى 5 ديسمبر 2024 على 450 مقعدًا للطفل في المركبة في 24 مستشفى شاركت في الفعالية.… pic.twitter.com/XRtSNlLqYf
— RTA (@rta_dubai) December 5, 2024