ദേശീയ ദിന വാരാന്ത്യത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സൗജന്യ ചൈൽഡ് കാർ സീറ്റുകൾ സമ്മാനിച്ച് ദുബായ് RTA

Dubai RTA gives away free child car seats to babies born on National Day weekend

യുഎഇ ദേശീയ ദിന വാരാന്ത്യത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സൗജന്യ ചൈൽഡ് കാർ സീറ്റുകൾ സമ്മാനിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) ഇന്ന് വ്യാഴാഴ്ച അറിയിച്ചു.

‘മൈ ബേബിസ് ഗിഫ്റ്റ് ഓൺ ഈദ് അൽ ഇത്തിഹാദ്’ സംരംഭത്തിൽ പങ്കെടുത്ത 24 ആശുപത്രികളിലായി ഡിസംബർ 1 നും 5 നും ഇടയിൽ പ്രസവിച്ച അമ്മമാർക്ക് ആണ് 450 ചൈൽഡ് കാർ സീറ്റുകൾ കൈമാറിയത്.

ഈദ് അൽ ഇത്തിഹാദ് ആഘോഷ വേളയിൽ ദുബായിലെ ആശുപത്രികളിലെ എല്ലാ നവജാത ശിശുക്കൾക്കും സൗജന്യ ചൈൽഡ് കാർ സീറ്റ് നൽകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. വർഷം തോറും ഡിസംബർ 1 മുതൽ 5 വരെ നടക്കുന്ന ആഘോഷ കാലയളവിൽ പ്രതീക്ഷിക്കുന്ന ജനനങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ആശുപത്രികൾക്ക് നിരവധി കാർ സീറ്റുകൾ വിതരണം ചെയ്യുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!