സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ചികിത്സയിലായിരുന്ന മലയാളിയായ 12 വയസുകാരൻ റാസൽഖൈമയിൽ മരിച്ചു.
അജ്മാനിൽ പഠിക്കുന്ന കണ്ണൂർ ഇരിട്ടി സ്വദേശിയായ 12 വയസുകാരൻ റയാൻ ഫെബിൻ ചെറിയാനാണ് മരിച്ചത്. അജ്മാൻ മെട്രോപൊളിറ്റൻ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. ഫെബിൻ ചെറിയാൻ്റെയും ദിവ്യയുടെയും മകനാണ് റയാൻ.
റാസൽഖൈമയിൽ ദേശീയദിന അവധി ആഘോഷത്തിനിടെയാണ് റയാന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ റാസൽഖൈമയിലെ ആശുപുത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
								
								
															
															





