ദുബായിൽ 2025 ജനുവരി മുതൽ മദ്യത്തിന് 30% നികുതി പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
“ഇത് 2025 ജനുവരി 1 ബുധനാഴ്ച മുതൽ ഇൻവോയ്സ് ചെയ്ത എല്ലാ ഓർഡറുകൾക്കും ഇത് ബാധകമായിരിക്കും. ഈ ഫീസ് പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും നിലവിലുണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
”ദയവായി ശ്രദ്ധിക്കുക, ലഹരിപാനീയങ്ങൾ വാങ്ങുന്നതിന് 30 ശതമാനം മുനിസിപ്പാലിറ്റി നികുതി 2025 ജനുവരി മുതൽ പുനഃസ്ഥാപിക്കുമെന്ന്” ഒരു ഇമെയിലിലൂടെ മദ്യ റീട്ടെയിലർ ആഫ്രിക്കൻ + ഈസ്റ്റേൺ റെസ്റ്റോറൻ്റുകളേയും ബാറുകളേയും അറിയിച്ചിട്ടുണ്ടെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
2023 ജനുവരിയിൽ, ദുബായ് മുനിസിപ്പാലിറ്റി ദുബായിലെ മദ്യവിൽപ്പനയുടെ 30 ശതമാനം നികുതി ഒരു വർഷത്തേക്ക് നീക്കം ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു, പിന്നീട് അത് 2024 ഡിസംബർ അവസാനം വരെ നീട്ടുകയായിരുന്നു.