കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്കായി റാസൽഖൈമയിൽ പുതിയ ശമ്പള കാർഡ് അവതരിപ്പിച്ചു. താഴ്ന്ന വരുമാനക്കാർക്ക് അവരുടെ പണം കൈകാര്യം ചെയ്യുന്നതിന് എളുപ്പമാക്കുന്ന സംവിധാനമാണിത്.
ഈ C3Pay പേറോൾ കാർഡ് ഉപയോഗിച്ച്, എമിറേറ്റിലെ തൊഴിലാളികൾക്ക് അവരുടെ ശമ്പളത്തിനായി ഒരു ബാങ്ക് അക്കൗണ്ട് തുറക്കേണ്ട ആവശ്യകത ഇല്ലാതാക്കുന്നു.
റാസൽ ഖൈമ ഇക്കണോമിക് സോൺ ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നതിനായി ആഗോള പേയ്‌മെൻ്റ് സൊല്യൂഷൻ പ്രൊവൈഡർ ഈഡൻറെഡ് യുഎഇയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്.