കടൽ പ്രക്ഷുബ്ധമായ സമയത്ത് നീന്താനിറങ്ങിയ സുഡാൻ സ്വദേശി ഉം അൽ ഖുവൈനിൽ മുങ്ങി മരിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം ഉമ്മുൽ ഖുവൈൻ ബീച്ചിൽ ആണ് സംഭവമുണ്ടായത്. അൽ ബൈത്ത് മെത്വാഹിദിൽ വെച്ച് സുഡാൻ സ്വദേശി സുഹൃത്തുക്കളോടൊപ്പം നീന്തുന്നതിനിടെ പെട്ടെന്ന് മുങ്ങി പോകുകയായിരുന്നു. രക്ഷാപ്രവർത്തന യൂണിറ്റിൻ്റെ വൻ തിരച്ചിലിനൊടുവിൽ ബുധനാഴ്ച ഷാർജയിലെ അൽ ഹംരിയ മേഖലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
ഈ സംഭവത്തിന്റെ സാഹചര്യത്തിൽ ഉയർന്ന വേലിയേറ്റത്തിലും പ്രതികൂല കാലാവസ്ഥയിലും കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ഉമ്മുൽ ഖുവൈനിലെ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടുതൽ അപകടങ്ങൾ തടയുന്നതിന് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പ് അടയാളങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ ജനങ്ങളെ ഓർമ്മിപ്പിച്ചു