ദുബായ് മുനിസിപ്പാലിറ്റിയ്ക്ക് (DM) പുതിയ ആക്ടിംഗ് ഡയറക്ടർ ജനറലിനെ നിയമിച്ചതായി ദുബായ് ഭരണാധികാരി ഹിസ് ഹൈനസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ അൽ റാഷിദ് അൽ മക്തും ഇന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
മർവാൻ ബിൻ ഗലിറ്റയാണ് ഇനി ദുബായ് മുനിസിപാലിറ്റിയുടെ മേൽനോട്ടം വഹിക്കുകയെന്ന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
നിലവിൽ ദുബായ് ലാൻഡ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഡയറക്ടർ ജനറലായ ഇദ്ദേഹം സർക്കാരിൻ്റെ നേതൃത്വ പരിപാടിയിൽ ബിരുദധാരി കൂടിയാണ്.
പൊതുജനങ്ങളുമായുള്ള ആശയവിനിമയം, അവരുടെ കാര്യങ്ങൾ സുഗമമാക്കൽ, മറ്റ് സ്ഥാപനങ്ങളുമായി സഹകരിക്കൽ എന്നിവയിൽ അദ്ദേഹത്തിന് നല്ല അനുഭവസമ്പത്തുണ്ടെന്നും അതിൽ ഏറെ പ്രശസ്തി നേടിയിട്ടുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് അറിയിച്ചു.