അബുദാബി, അൽഐൻ, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ മൂടൽമഞ്ഞിനെത്തുടർന്ന് ഇന്ന് ഡിസംബർ 9 ന് രാവിലെ 9 മണി വരെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) ചുവപ്പ്, മഞ്ഞ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അൽഐനിലെ സ്വീഹാനിലും അബുദാബിയിലെ അൽ വത്ബ, നഹിൽ, ലിവ, അസബ്, ഹമീം എന്നിവിടങ്ങളിൽ അതിരാവിലെ തന്നെ മൂടൽമഞ്ഞ് അനുഭവപ്പെട്ടതായി കാലാവസ്ഥാ ബ്യൂറോ അറിയിച്ചു.
മൂടൽമഞ്ഞ് തിരശ്ചീന ദൃശ്യപരത കുറയ്ക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി അറിയിച്ചു.