യുഎഇയിലെ 3 ഓപ്പറേറ്റർമാർക്ക് മാത്രമേ യുഎഇയിൽ ലോട്ടറിയും അനുബന്ധ പ്രവർത്തനങ്ങളും നടത്താൻ കഴിയൂ എന്ന് ജനറൽ കൊമേഴ്സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി (GCGRA) അറിയിച്ചു.
യുഎഇ ലോട്ടറിയായി പ്രവർത്തിക്കുന്ന ദി ഗെയിം,LLC ക്ക് രാജ്യത്തിൻ്റെ ഏക ലോട്ടറി ഓപ്പറേഷൻ ലൈസൻസ് അനുവദിച്ചിട്ടുണ്ട്. GCGRA റെഗുലേറ്ററി ചട്ടക്കൂടിന് കീഴിൽ അനുവദനീയമായ ഒരേയൊരു ലോട്ടറി ലൈസൻസ് ഇതാണ്.
കൂടാതെ, “മുമ്പുണ്ടായിരുന്ന ചില ലോട്ടറി പ്രവർത്തനങ്ങൾ” തുടരാൻ നിയമം അനുവദിക്കുന്നുണ്ട്. ഈ ചട്ടക്കൂടിനുള്ളിൽ, ബിഗ് ടിക്കറ്റ്, ദുബായ് ഡ്യൂട്ടി ഫ്രീ – ഏകദേശം 30 വർഷമായി പ്രവർത്തിക്കുന്ന എയർപോർട്ട് ലോട്ടറികൾ എന്നിവയ്ക്ക് മാത്രമേ GCGRA യുടെ മേൽനോട്ടത്തിൽ പ്രവർത്തനം തുടരാൻ അധികാരമുള്ളൂ. നിലവിലുള്ള മറ്റെല്ലാ ലോട്ടറികളും തുടർ പ്രവർത്തനങ്ങൾക്കായി പരിഗണിക്കില്ലെന്നും , അവയെല്ലാം അടച്ചുപൂട്ടാൻ GCGRA ഉത്തരവിട്ടിട്ടുണ്ട്.