യു എ ഇയിൽ പ്രവർത്തിക്കുന്ന മൾട്ടിനാഷണൽ കമ്പനികൾക്ക് പുതിയ നികുതി ഏർപ്പെടുത്താൻ യുഎഇ ഒരുങ്ങുന്നു. ഇതനുസരിച്ച് വൻകിട മൾട്ടിനാഷണൽ എൻ്റർപ്രൈസുകൾ (MNEs) അവരുടെ ലാഭത്തിൽ 15 ശതമാനം കുറഞ്ഞ നികുതി നിരക്ക് നൽകണം. 2025 ജനുവരി 1-നോ അതിനുശേഷമോ ആരംഭിക്കുന്ന സാമ്പത്തിക വർഷങ്ങളിൽ ആഭ്യന്തര മിനിമം ടോപ്പ്-അപ്പ് നികുതി (DMTT) പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രാലയം ഇന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു.
750 മില്യൺ യൂറോ (ഏകദേശം 300 മില്യൺ ദിർഹം) അല്ലെങ്കിൽ അതിലധികമോ ആഗോള വരുമാനമുള്ള യുഎഇയിൽ പ്രവർത്തിക്കുന്ന മൾട്ടിനാഷണൽ സംരംഭങ്ങൾക്ക് മിനിമം ടോപ്പ്-അപ്പ് നികുതി ബാധകമാകുമെന്ന് മന്ത്രാലയം അറിയിച്ചു.
ഈ നിയമനിർമ്മാണത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പിന്നീട് ധനമന്ത്രാലയം പുറപ്പെടുവിക്കും.