നാലര പതിറ്റാണ്ടായി യുഎഇയിലെ ഫ്ലോർ മിൽ രംഗത്തെ ഏറ്റവും വിശ്വസ്ഥ സ്ഥാപനമായ ഹാഷിം ഫ്ലോർ മിൽ ഗ്രൂപ്പിൻ്റെ ഏഴാമത്തെ ഔട്ട്ലെറ്റ് “ഹാഷിം സ്പൈസസ് & നട്ട്സ്” ഷാർജ അൽ നഹ്‌ദയിൽ അൻസാർ മാളിന് പിന്നിലെ ഗന്താ ടവറിൽ പ്രവർത്തനമാരംഭിച്ചു.
ഹാഷിം ഗ്രൂപ്പ് ചെയർമാൻ മായൻകുട്ടി സി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ് എന്നിവർ ചേർന്നാണ് ഏറ്റവും പുതിയ ഔട്ട്ലറ്റ്ലെറ്റ് ഉദ്ഘാടനം ചെയ്‌തത്. ഉദ്ഘാടന ചടങ്ങിൽ ഹാഷിം ഗ്രൂപ്പിന്റെ ഡയറക്ടർമാരായ അബ്‌ദുൾ റസാഖ് സി, അബ്‌ദുൾ റൗഫ് സി & ഹംസ സി, മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ അബ്‌ദുൽ സലാം കെ പി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലെ ഫിനാൻസ് & അഡ്‌മിൻ ഡയറക്‌ടർ അമീർ സിഎംസി, അബ്‌ദുൽ മജീദ്, പർച്ചേസ് മാനേജർ മുഹമ്മദ് ഷമീം, ഓപ്പറേഷൻ മാനേജർ തെൽഹത് സി മറ്റ് വ്യവസായ പ്രമുഖർ, അഭ്യുദയകാംക്ഷികൾ എന്നിവരും പങ്കെടുത്തു.
സ്വന്തം മില്ലുകളിൽ ഏറ്റവും ഗുണമേന്മയിൽ തയാറാക്കുന്ന എല്ലാവിധ ഭക്ഷ്യ- ധാന്യപ്പൊടികളും മസാലപ്പൊടികളും വിവിധയിനം സുഗന്ധവ്യഞ്ജനങ്ങളും, വൈവിധ്യമാർന്ന നട്ട്സും ഡ്രൈ ഫ്രൂട്ടുകളും ഇവിടെ പുതിയ ഔട്ലെറ്റിൽ ലഭ്യമാണ്.
ഷാർജയിലെയും അജ്‌മാനിലേയും ഹാഷിം ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, ഹാഷിം ജനറല് ട്രേഡിങ്ങ്, ഹാഷിം ഫ്ളോര് മില്, ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഹാഷിം ഗ്രൂപ്പിന് കീഴിലുണ്ട്.
1979 ൽ അജ്‌മാനിൽ പ്രവർത്തനമാരംഭിച്ച് നാല് പത്തി അഞ്ചു വര് ഷത്തിലേറെയായി ഉപഭോക്താക്കളുടെ വിശ്വാസമാർജ്ജിച്ച ഹാഷിം ഫ്ലോർ മിൽ ഗ്രൂപ്പ് സുഗന്ധവ്യജ്ഞനങ്ങളുടെയും വിവിധ മസാലപ്പൊടികളുടെയും വിപണനമേഖലയില് ഇതിനകം യുഎഇയിലെ ഏറ്റവും പ്രശസ്‌തമായ സ്ഥാപനങ്ങളിലൊന്നായി അറിയപ്പെടുന്നു.
പുതിയ ഹാഷിം സ്പൈസസ് ആൻഡ് ട്രേഡ്‌സിൻ്റെ ആരംഭം, ഓരോ ഘട്ടത്തിലും ഗുണമേന്മയും സൗകര്യവും ഉറപ്പാക്കിക്കൊണ്ട് ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള ഗ്രൂപ്പിൻ്റെ അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഹാഷിം ഗ്രൂപ്പ് വിശ്വാസത്തിൻ്റെയും മികവിൻ്റെയും 45 വർഷം ആഘോഷിക്കുന്ന വേളയിൽ, തങ്ങളുടെ വിശ്വസ്‌തരായ ഉപഭോക്താക്കൾക്കും കമ്മ്യൂണിറ്റിക്കും അവരുടെ തുടർച്ചയായ പിന്തുണയ്ക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.