ഈ ഡിസംബറിൽ ദുബായിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ വളരെ കൂടുതലായതിനാൽ, ഉപഭോക്താക്കൾക്ക് അവരുടെ യാത്ര ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യാൻ എമിറേറ്റ്‌സ് ഇപ്പോൾ ഏറ്റവും തിരക്കേറിയ ദിവസങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ 12 മുതൽ 15 വരെയും, ഡിസംബർ 20 മുതൽ 22 വരെയും, ഡിസംബർ 27 മുതൽ 29 വരെയും പ്രതിദിനം 88,000 യാത്രക്കാർ പുറപ്പെടുമെന്നാണ് എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്. യാത്രക്കാർ 3 മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം,ഇതേസമയം പ്രതിദിനം 75,000 എമിറേറ്റ്‌സ് ഉപഭോക്താക്കൾ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ടിരുന്നു, എന്നാൽ 2024 ൽ – ഈ സംഖ്യകൾ ചില ദിവസങ്ങളിൽ 89,000 ആയി ഉയർന്നു, ഏകദേശം 20 ശതമാനം വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.