ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ 30-ാം പതിപ്പിൻ്റെ ഭാഗമായി ദുബായ് ജ്വല്ലറി ഗ്രൂപ്പ് (DJG) ഇന്ന് ചൊവ്വാഴ്ച 1.5 മില്യൺ ദിർഹം സ്വർണ സമ്മാനങ്ങൾ പ്രഖ്യാപിച്ചു.
2024 ഡിസംബർ 6 മുതൽ 2025 ജനുവരി 12 വരെയുള്ള ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ (DSF) പങ്കെടുക്കുന്ന ഔട്ട്ലെറ്റുകളിൽ 1,500 ദിർഹമോ അതിൽ കൂടുതലോ ആഭരണങ്ങൾക്കായി ചെലവഴിക്കുന്ന ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ 1.5 മില്യൺ ദിർഹത്തിന്റെ സ്വർണം നേടാം.
ഓരോ ആഴ്ചയും റാഫിൾ നറുക്കെടുപ്പിലൂടെ ഒരു കിലോ സ്വർണം സമ്മാനമായി നൽകും, 20 വിജയികൾക്ക് 1/4 കിലോ വീതം ലഭിക്കും. പ്രതിവാര നറുക്കെടുപ്പുകൾ ഡിസംബർ 13, 20, 27, 2025 ജനുവരി 3, 12 തീയതികളിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.