ഷാർജ അൽ സുയോഹ് ഏരിയയിൽ കാലിൽ മൂന്ന് തവണ കു ത്തേറ്റ് 27 കാരനായ എമിറാത്തി യുവാവ് മ രിച്ചതായി ഷാർജ പോലീസ് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച അർധരാത്രിക്ക് ശേഷമാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എമിറാത്തി സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, സംഭവത്തിൽ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. കുറ്റകൃത്യം നടന്ന് 12 മണിക്കൂറിനുള്ളിൽ റെക്കോർഡ് സമയത്തിനുള്ളിൽ കൊലയാളിയെ പിടികൂടിയതായി പോലീസ് പറഞ്ഞു.