യുഎഇയിലെ ചില പ്രദേശങ്ങളിൽ നാളെ ഡിസംബർ 13 വെള്ളിയാഴ്ച കാലാവസ്ഥ ഭാഗികമായി മേഘാവൃതവും ചിലപ്പോൾ കടലിലും ദ്വീപുകളിലും ചില കിഴക്കൻ പ്രദേശങ്ങളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) കാലാവസ്ഥാ പ്രവചനത്തിൽ പറഞ്ഞു. ഇന്നും രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ നേരിയ മഴ പെയ്തിരുന്നു. ഉച്ചയ്ക്ക് 12.16 ന് അൽ ദഫ്ര മേഖലയിലെ ഡൽമ ദ്വീപിൽ മിതമായ മഴ പെയ്തതായി NCM റിപ്പോർട്ട് ചെയ്തിരുന്നു.
ശനിയാഴ്ച രാവിലെയോടെ ചില ആന്തരിക, തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. രാജ്യത്തുടനീളമുള്ള താപനില 25 ഡിഗ്രി സെൽഷ്യസിനും 28 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും NCM അറിയിച്ചു. ചിലപ്പോൾ മണിക്കൂറിൽ 35 കി.മീ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.