ഗ്ലോബൽ വില്ലേജ് സന്ദർശിക്കാൻ കുടുംബങ്ങൾക്ക് പുതിയ ടിക്കറ്റ് ഓഫർ

New ticket offer for families to visit Global Village

ദുബായിലെ ഗ്ലോബൽ വില്ലേജ് സന്ദർശിക്കാൻ എൻട്രി ടിക്കറ്റുകളും വണ്ടർ പാസ് ക്രെഡിറ്റുകളും ലാഭിക്കാൻ കുടുംബങ്ങളെ അനുവദിക്കുന്ന പുതിയ ഫാമിലി പാസ് ഇപ്പോൾ ഗ്ലോബൽ വില്ലേജിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

399 ദിർഹത്തിനാണ് ”ഫെസ്റ്റിവൽ പാർക്കിൻ്റെ ‘ഫാമിലി ഫൺ പാസ്’ നൽകുന്നത്. അതിൽ ഗ്ലോബൽ വില്ലേജിലേക്കുള്ള 4 ‘Any Day’ എൻട്രി ടിക്കറ്റുകളും, 400 പോയിൻ്റുകളുള്ള ഒരു വണ്ടർ പാസ് മുൻകൂട്ടി ലോഡുചെയ്‌ത്, കാർണവലിലെ റൈഡുകൾക്കും ഗെയിമുകൾക്കും ഉപയോഗിക്കാവുന്നതാണ്. ജനപ്രിയ റൈഡുകളിലൊന്നിൽ സൗജന്യ സ്പിൻ (‘അറേബ്യൻ നൈറ്റ് ബൗൺസ് പാലസ്’ അല്ലെങ്കിൽ ‘ഫെസ്റ്റിവൽ വീൽ’) ആസ്വദിക്കാവുന്നതാണ്.

ഈ ടിക്കറ്റ് പാക്കേജ് ഗ്ലോബൽ വില്ലേജിൻ്റെ ടിക്കറ്റിംഗ് കൗണ്ടറുകളിൽ നിന്ന് വാങ്ങാവുന്നതാണ്.

പാർക്കിൻ്റെ നിയോൺ ഗാലക്‌സി എക്‌സ് – ചലഞ്ച് സോൺ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക് 79 ദിർഹത്തിന്റെ പുതിയ അഡ്വെഞ്ചർ പാസും പ്രയോജനപ്പെടുത്താവുന്നതാണ്.

ഈ പാസിൽ ഒരു പൊതു പ്രവേശന ടിക്കറ്റും, Neon Galaxy X – ചലഞ്ച് സോണിലേക്കുള്ള ഒരു ദിവസത്തെ പ്രവേശനവും (with all its dazzling lights and futuristic adventures), ഗ്ലോബൽ വില്ലേജ് പാസ്‌പോർട്ടും, 30 രാജ്യങ്ങളിലെ പവലിയനുകളിൽ ഏതിലും സ്റ്റാമ്പ് ചെയ്യാവുന്ന ഒരു ശേഖരണ മെമൻ്റോയും ലഭിക്കും.

ഗേറ്റുകളിലെ ടിക്കറ്റിംഗ് കൗണ്ടറുകളിലും ഈ നിയോൺ അഡ്വഞ്ചർ പാസ് ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!