ഉമ്മുൽ ഖുവൈനിൽ 10 വയസ്സുകാരി ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു

A 10-year-old girl died after falling from a balcony in Umm al-Quwain

ഉമ്മുൽ ഖുവൈനിൽ 10 വയസ്സുകാരി എമിറാത്തി പെൺകുട്ടി ഏഴാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ആണ് സംഭവമുണ്ടായതെന്ന് പോലീസ് ഇന്ന് വെള്ളിയാഴ്ച പുറത്തുവിട്ട  റിപ്പോർട്ടിൽ പറയുന്നു.

ബാൽക്കണിയിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടി കസേരയിൽ നിന്ന് തെന്നി വീണതാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടി നിലത്ത് അനങ്ങാതെ കിടക്കുന്നത് കണ്ട ബന്ധുവാണ് സംഭവം ആദ്യം പോലീസിൽ അറിയിച്ചത്.

പോലീസും ദേശീയ ആംബുലൻസും ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ സംഭവസ്ഥലത്ത് വേഗത്തിൽ പ്രതികരിച്ചിരുന്നു.  ഉടൻ തന്നെ പെൺകുട്ടിയെ ഖലീഫ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!