ചികിൽസയിലായിരുന്ന പാലക്കാട് കൂറ്റനാട് സ്വദേശി അൽഐനിൽ മരിച്ചു

A native of Kootanad, Palakkad, who was undergoing treatment, died in Al-Ain

പക്ഷാഘാതത്തെ തുടർന്ന് ചികിൽസയിലായിരുന്ന പാലക്കാട് കൂറ്റനാട് സ്വദേശി അൽഐനിൽ മരിച്ചു. കൂറ്റനാട് കൂരിയറ്റ വീട്ടിൽ സഫീറാണ് (34) മരിച്ചത്. അൽഐനിൽ ജിം ട്രെയിനറായിരുന്നു. താമസസ്ഥലത്ത് വെച്ച് പക്ഷാഘാതം സംഭവിച്ച ഇദ്ദേഹം ആശുപത്രിയിൽ വെൻ്റിലേറ്ററിലായിരുന്നു.

കൂരിയറ്റ സൈതലവി – ഹസീന ദമ്പതികളുടെ മകനാണ്. ഭാര്യ: ഷഹന. മക്കൾ: അയാൻ (6), അയ്‌ദിൻ (4). സഹോദരൻ സജീർ ഷാർജയിലുണ്ട്. മൃതദേഹം ഞായറാഴ്‌ചയോടെ നാട്ടിലെത്തിക്കുമെന്ന് അൽ ഐൻ കെ.എം.സി.സി. ഭാരവാഹികളായ അമീർ പി.ടി., സമദ് പൂന്താനം എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!