ദുബായിയിലെ റോഡുകളിൽ 34,970 ലധികം ഇലക്ട്രിക് കാറുകൾ എത്തിയതോടെ 740-ലധികം ഇവി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (Dewa) അറിയിച്ചു.
EV ഗ്രീൻ ചാർജർ നെറ്റ്‌വർക്കിൽ അൾട്രാ ഫാസ്റ്റ്, ഫാസ്റ്റ്, പബ്ലിക്, വാൾ-ബോക്സ് ചാർജറുകൾ ഉൾപ്പെടുന്നവയാണ്. 2014 മുതൽ 2024 സെപ്തംബർ അവസാനം വരെ മൊത്തം 16,828 ഉപഭോക്താക്കൾക്ക് ഈ സംരംഭത്തിൻ്റെ സേവനങ്ങളിൽ നിന്ന് പ്രയോജനം ലഭിച്ചതായി Dewa പറഞ്ഞു, അതോറിറ്റി ഇലക്ട്രിക് വാഹനങ്ങൾക്ക് ഏകദേശം മണിക്കൂറിൽ 31,674 മെഗാവാട്ട് വൈദ്യുതി ആണ് നൽകുന്നത്.