ഷാര്‍ജയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ “ മല്‍ക്ക” യുടെ ഈ വര്‍ഷത്തെ “പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍ 2024” പുരസ്കാരം പ്രമുഖ പ്രവാസി വ്യവസായിയും, ജീവകാരുണ്യ പ്രവര്‍ത്തകനുമായ ശ്രീ സാലിഹ് സീ.പി അര്‍ഹനായതായി മല്‍ക്കയുടെ പ്രസിഡന്‍റ് യൂസഫ് സഗീര്‍ അറിയിച്ചു.
കോവിഡുകാലത്ത് സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും വേണ്ടി ചെയ്തുപോന്നിരുന്ന കരുതലുകള്‍ക്ക് പുറമെ, അശരണരും നിരാലംബരുമായ നിര്‍ദിഷ്ട വയോജനങ്ങള്‍ക്ക് വര്‍ഷങ്ങളായി നിശ്ചിത തുക പെന്‍ഷന്‍ ആയി കൊടുത്തുകൊണ്ടിരിക്കുകയും, കേരളത്തില്‍ കുടിവെള്ളത്തിന് പ്രയാസപ്പെടുന്ന ഗ്രാമങ്ങളില്‍ വര്‍ഷങ്ങളായി കുടിവെള്ളം എത്തിച്ചുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചുകൊണ്ടാണ് ഈ പുരസ്കാരം.
തൃശ്ശൂര്‍ ജില്ലയിലെ വലപ്പാട് സ്വദേശിയായ സാലിഹ്, യുഎഇ പ്രമുഖ കമ്പനി ആയ “ ആസ ” ഗ്രൂപ്പിന്റെ ചെയർമാൻ കൂടിയാണ്.