ഖോർഫക്കാനിൽ ഇന്ന് തിങ്കളാഴ്ച പുലർച്ചെ നിർമാണ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റതായി ഷാർജ പോലീസ് അറിയിച്ചു. എന്നാൽ ആളപായത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല.
കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് ഷാർജ പോലീസ് താമസക്കാരെ ഉപദേശിച്ചിട്ടുണ്ട്. “ബന്ധപ്പെട്ട എല്ലാ അധികാരികളുമായും സഹകരിച്ച്, ഖോർഫക്കാനിൽ തൊഴിലാളികളുമായി പോയ ഒരു ബസ് അപകടത്തിൽപെട്ടതിനെക്കുറിച്ച് ഞങ്ങൾ അന്വേഷിക്കുകയാണ്, സംഭവവികാസങ്ങൾ ഞങ്ങൾ പിന്നീട് നിങ്ങൾക്ക് നൽകും. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ തേടാൻ ഞങ്ങൾ പൊതുജനങ്ങളോട് ആവശ്യപ്പെടുന്നു” ഷാർജ പോലീസ് സോഷ്യൽ മീഡിയ പറഞ്ഞു.
അജ്മാൻ എമിറേറ്റിൽ നിന്ന് തൊഴിലാളികളുമായി ഖോർഫക്കാനിലേക്ക് വന്നതായിരുന്നു ബസ്, ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ബസ് റോഡിൽ തെന്നിമാറിയ ശേഷം മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഖോർഫക്കാൻ നഗരത്തിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ഒരു റൗണ്ട് എബൗട്ടിലാണ് അപകടം നടന്നത്.