യുഎഇയിലെ എല്ലാ എമിറേറ്റുകളിലും സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വീട്ടുജോലിക്കാർക്കും 2025 ജനുവരി 1 മുതൽ ബേസിക് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കും. നിലവിൽ ദുബായ്, അബുദാബി എന്നീ എമിറേറ്റുകളിൽ മാത്രമാണ് ബേസിക് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുള്ളത്.
2025 ജനുവരി 1 മുതൽ ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കും ബേസിക് ഹെൽത്ത് ഇൻഷുറൻസ് (പ്രതിവർഷം 320 ദിർഹം മുതൽ ആരംഭിക്കുന്ന അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പാക്കേജ് ) നിർബന്ധമാക്കുമെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) ഇന്ന് തിങ്കളാഴ്ച അറിയിച്ചു.
എന്നിരുന്നാലും, 2024 ജനുവരി 1-ന് മുമ്പ് ഇഷ്യൂ ചെയ്ത റസിഡൻസി വിസയുള്ളവർക്ക് ഈ ഉത്തരവ് ബാധകമല്ല, അവരുടെ റസിഡൻസി വിസ പുതുക്കേണ്ട സമയമാകുമ്പോൾ മാത്രമേ ഈ ബേസിക് ഹെൽത്ത് ഇൻഷുറൻസ് എടുക്കേണ്ടതുള്ളൂ..