ബബിൾ ഗം ദുബായ് ഒരുക്കിയ ഹ്രസ്വചിത്രം ദുബായിൽ എമിറേറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയിൽ പ്രദർശിപ്പിക്കുന്നു

A short film by Bubble Gum Dubai is being screened at the Emirates International Film Festival in Dubai.

ബബിൾ ഗം ദുബായ് ഒരുക്കിയ ഹ്രസ്വചിത്രം ദുബായിൽ എമിറേറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയിൽ പ്രദർശിപ്പിക്കുന്നു.

2025 ജനുവരി 15, 16, 17 തീയതികളിൽ എമിറേറ്റ്സ് ഏവിയേഷൻ കോളേജിൽ വെച്ചായിരിക്കും തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പ്രദർശനം. വെബ് സീരീസ് എന്ന സ്പെഷ്യൽ കാറ്റഗറി വിഭാഗത്തിലാണ് ബബിൾ ഗം ദുബായുടെ “വിടമാട്ടേൻ” എന്ന ഹ്രസ്വചിത്രം ഉൾപ്പെടുത്തിയിട്ടുള്ളത്. 37 വർഷമായി ദുബായിൽ പ്രവാസിയായി കഴിയുന്ന പോൾസൺ പാവറട്ടി ആണ് ഇതിന്റെ തിരക്കഥാകൃത്തും സംവിധായകനും.

11-ാം വാർഷികം ആഘോഷിക്കുന്ന ഇത്തവണത്തെ എമിറേറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ യുഎഇയിൽ നിന്നും മറ്റ് 30 വിദേശ രാജ്യങ്ങളിൽ നിന്നും 500 ൽ അധികം ചിത്രങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. ഫീച്ചർ ഫിലിം, ഷോർട്ട് ഫിലിം, അനിമേഷൻ ഫിലിം, ഡോക്യുമെന്ററി എന്നിവ കൂടാതെ യങ് & എമേർജിങ് (students category) ഫിലിം മേക്കേഴ്‌സ് എന്ന വിഭാഗത്തിലുമാണ് ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!