ഈ പുതുവർഷ രാവിൽ ഡ്രോണുകളുടെയും വെടിക്കെട്ടുകളുടെയും ഗംഭീരമായ പ്രദർശനത്തിനൊരുങ്ങുകയാണ് റാസൽഖൈമ.
‘ഓവർ സ്റ്റോറി ഇൻ ദി സ്കൈ’ എന്ന പ്രമേയത്തിൽ, 15 മിനിറ്റ് ദൈർഖ്യമുള്ള ഷോ എമിറേറ്റിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ പുതുവത്സര പ്രദർശനമാണ് ലക്ഷ്യമിടുന്നത്. വീണ്ടും പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് ടൈറ്റിലുകൾ സ്ഥാപിക്കാനും ലക്ഷ്യമിടുന്നു.
റാസൽഖൈമയുടെ പ്രകൃതിഭംഗി, പൈതൃകം, സംസ്കാരം എന്നിവയ്ക്ക് അർപ്പിക്കുന്ന പ്രദർശനം മൂന്ന് ആക്ടുകളിലായാണ് ഉണ്ടാകുക. മർജൻ ദ്വീപ് മുതൽ അൽ ഹംറ വില്ലേജ് വാട്ടർഫ്രണ്ട് വരെയുള്ള പശ്ചാത്തലത്തിലാണ് പ്രദർശനം.
അർദ്ധരാത്രിയിലെ കാഴ്ചകളിലേക്ക് നയിക്കുന്ന ഈ ഫെസ്റ്റിവൽ, അറബി റാപ്പ് ആർട്ടിസ്റ്റ് മുഖ്താറിൻ്റെ തത്സമയ സംഗീത പ്രകടനങ്ങൾ, ഫഹ്മിൽ ഖാൻ ബാൻഡിൽ നിന്നുള്ള ബോളിവുഡ് ബീറ്റുകൾ, ഒരു അന്താരാഷ്ട്ര ഡിജെ എന്നിവയുൾപ്പെടെ മുഴുവൻ വിനോദ സായാഹ്നങ്ങളും ഇവിടെ നൽകും. അർദ്ധരാത്രിയിൽ വെടിക്കെട്ടും ഡ്രോൺ ഷോയും രാത്രി ആകാശത്തെ പ്രകാശിപ്പിക്കുന്നതിലൂടെ ആഘോഷം സമാപിക്കും.
രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ് ടൈറ്റിലുകൾ നേടിയ 2023 ലെ റെക്കോർഡ് ബ്രേക്കിംഗ് ഡിസ്പ്ലേയുടെ വിജയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ഇവൻ്റ് നിർമ്മിക്കുന്നത്.