ഒരു സ്ത്രീയെ വാട്സ്ആപ്പ് വഴി അപമാനിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഒരു പുരുഷന് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അൽ ഐൻ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഉത്തരവിട്ടു.
പുരുഷൻ തന്നെ അപമാനിക്കുന്ന സന്ദേശങ്ങൾ വാട്ട്സ്ആപ്പിലൂടെ അയച്ചുവെന്ന് കാട്ടിയാണ് യുവതി കേസ് ഫയൽ ചെയ്തത്. ഇത് അപകീർത്തികരമായ കുറ്റത്തിന് കാരണമായി. തുടർന്ന് എല്ലാ നിയമപരമായ ചെലവുകളും ഫീസും വഹിക്കണമെന്ന് കോടതി പുരുഷനെതിരെ വിധി പുറപ്പെടുവിക്കുകയായിരുന്നു.