കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി

The Air India Express flight from Kochi to Bahrain has returned

കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി.

ടയറിന്റെ ഔട്ടർ ലെയർ ഭാഗം റൺവേയിൽ കണ്ടതിനെ തുടർന്നാണ് ഈ വിമാനം തിരിച്ച് ലാൻഡ് ചെയ്യിപ്പിക്കാൻ തീരുമാനിച്ചത്. 104 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം കൊച്ചിയിൽ സുരക്ഷിതമായി ലാൻ്റ് ചെയ്തതായും അധികൃതർ അറിയിച്ചു. അരമണിക്കൂറിലധികം നീണ്ട ആശങ്കകള്‍ക്കൊടുവിൽ 12.30ഓടെയാണ് വിമാനം സുരക്ഷിതമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വേയിൽ ലാന്‍ഡ് ചെയ്തത്.

എമര്‍ജെന്‍സി ലാന്‍ഡിങിനായി വിമാനത്താവളത്തിൽ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. വിമാനത്തിന്‍റെ ഇന്ധനം കുറയ്ക്കുന്നതിനായി നെടുമ്പാശ്ശേരി പരിസരത്ത് വമാനം പലതവണ വട്ടമിട്ട് പറന്നു. ജ്വലന സാധ്യത പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇന്ധനം കുറയ്ക്കുന്നതിനായി വിമാനം പലതവണ പറന്നത്. വിമാനത്തിന്‍റെ പറക്കലിനെ ബാധിക്കുന്ന സാങ്കേതിക പ്രശ്നം വിമാനത്തിനില്ലെങ്കിലും ടയറിന്‍റെ ഭാഗം കണ്ടെത്തിയതിനെ തുടര്‍ന്ന് സുരക്ഷ കണക്കിലെടുത്ത് വിമാനം തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!