അൽ മൈദാൻ സ്ട്രീറ്റിൽ അഭ്യാസപ്രകടനം : 17 വാഹനങ്ങൾ കണ്ടുകെട്ടുകയും 101 പിഴകളും ചുമത്തിയതായി ദുബായ് പോലീസ്

stunting on Al Maidan Street- Dubai Police seizes 17 vehicles, imposes 101 fines

ദുബായിൽ കഴിഞ്ഞയാഴ്ച അൽ മൈദാൻ സ്ട്രീറ്റിൽ അശ്രദ്ധമായി പെരുമാറുകയും “അരാജകത്വം” ഉണ്ടാക്കുകയും ചെയ്ത ഡ്രൈവർമാർക്കെതിരെ കനത്ത നടപടികൾ സ്വീകരിച്ചതായി ദുബായ് പോലീസ് അറിയിച്ചു.

അനധികൃത വാഹന ഉപയോഗം, അമിത ശബ്‌ദം സൃഷ്‌ടിക്കുക, അപകടകരമായ സ്‌റ്റണ്ടുകൾ നടത്തുക എന്നിവ അവരുടെ ജീവനും റോഡുപയോഗിക്കുന്നവരുടെയും സുരക്ഷയെ അപകടത്തിലാക്കുകയും സമീപത്തെ വാസസ്ഥലങ്ങളെ ശല്യപ്പെടുത്തുകയും ചെയ്‌തതാണ് നിയമലംഘനങ്ങളെന്ന് ഓപ്പറേഷൻസ് ആക്ടിംഗ് അസിസ്റ്റൻ്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്‌ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.

തുടർന്ന് 17 വാഹനങ്ങൾ കണ്ടുകെട്ടുകയും 101 പിഴ ചുമത്തുകയും ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!