ദുബായുടെ ചില ഭാഗങ്ങളിൽ ഇന്ന് ഡിസംബർ 18 ന് നേരിയ മഴ ലഭിച്ചു. ദുബായിലെ പ്രധാന പ്രദേശങ്ങളായ അൽ റാഷിദിയ, ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എന്നിവിടങ്ങളിൽ മഴ പെയ്യുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) നിവാസികൾക്ക് മുന്നറിയിപ്പ് നൽകി.
യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും NCM അറിയിച്ചു. താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുന്നതിനാൽ വടക്കൻ, കിഴക്കൻ മേഖലകളിൽ ചിലയിടങ്ങളിൽ മേഘാവൃതമായിരിക്കുമെന്നും ചില പ്രദേശങ്ങളിൽ താപനില 5°C വരെ താഴുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.