കാൻസസറിനെ പ്രതിരോധിക്കാൻ വാക്സിൻ വികസിപ്പിച്ചുവെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ പ്രഖ്യാപനം. കാൻസറിനെതിരെ റഷ്യ സ്വന്തമായി എംആർഎൻഎ വാക്സിൻ വികസിപ്പിച്ചുവെന്നും ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെൻ്റർ ജനറൽ ഡയറക്ടർ ആൻഡ്രി കപ്രിൻ റഷ്യൻ വാർത്താ ഏജൻസിയായ ടാസിനോട് പറഞ്ഞു.
കാൻസർ വാക്സിനുകൾ ഉടൻ വികസിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ നേരത്തെ അറിയിച്ചിരുന്നു.