“ബസ് പൂൾ” : ദുബായിൽ സ്‌മാർട്ട് ആപ്പുകളിലെ ബുക്കിംഗ് സംവിധാനം വഴി ഇനി മിനി ബസ് റൈഡുകളും.

"Bus Pool"- Now mini bus rides in Dubai through the booking system on smart apps.

സ്‌മാർട്ട് ആപ്പുകളിലെ ബുക്കിംഗ് സംവിധാനം വഴി മിനി ബസ് റൈഡുകൾ പങ്കിട്ട് ദുബായിലെ യാത്രക്കാർക്ക് ഇനി ലക്ഷ്യസ്ഥാനത്തേക്ക് “ബസ് പൂൾ” ചെയ്യാമെന്ന് അധികൃതർ ഇന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു.

തുടക്കത്തിൽ ഈ സർവീസ് ദെയ്‌റയിൽ ആണ് ലഭ്യമാകുക, ബിസിനസ് ബേ, ദുബായ് മാൾ, മിർദിഫ്, ദുബായ് ഫെസ്റ്റിവൽ സിറ്റി തുടങ്ങിയ സെൻട്രൽ ബിസിനസ്സ് ഏരിയകളുമായി ബന്ധിപ്പിക്കും. പിന്നീട് എമിറേറ്റിൻ്റെ എല്ലാ ഭാഗങ്ങളിലും സേവനം ക്രമേണ വ്യാപിപ്പിക്കാനാണ് പദ്ധതി.

യാത്രാ ദൂരവും സേവനത്തിനുള്ള ഡിമാൻഡും അടിസ്ഥാനമാക്കി നിരക്ക് മാറും. കൂടാതെ, ഈ സേവനം യാത്രക്കാർക്ക് സിംഗിൾ ട്രിപ്പുകൾ അല്ലെങ്കിൽ പ്രതിവാര, പ്രതിമാസ സബ്സ്ക്രിപ്ഷനുകൾക്കുള്ള ഓപ്ഷനുകൾ നൽകുന്നു. ഈ ബസുകളുടെ സീറ്റിങ് കപ്പാസിറ്റി 13 മുതൽ 30 വരെയാണ്.

പൊതു ബസുകളിൽ നിന്ന് വ്യത്യസ്തമായി നിശ്ചിത റൂട്ടുകളില്ലാതെയാണ് സർവീസ് നടത്തുന്നതെന്ന് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ഹാഷിം ബഹ്‌റോസിയാൻ പറഞ്ഞു.

മിനിബസുകൾ ആവശ്യാനുസരണം പ്രവർത്തിക്കും, സിറ്റിലിങ്ക് ഷട്ടിൽ, ഡ്രൈവൻബസ്, ഫ്ലക്സ് ഡെയ്‌ലി എന്നീ മൂന്ന് സ്മാർട്ട് ആപ്ലിക്കേഷനുകളിലൂടെ യാത്ര ബുക്ക് ചെയ്യാം. ഓരോ കമ്പനിയും നിയുക്ത ആപ്പുകൾ വഴി 20 മിനിബസുകൾ പ്രവർത്തിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!