ദുബായിൽ ബുർജ് ഖലീഫയുടെ പരിസരങ്ങളിലുള്ള ചില റെസ്റ്റോറൻ്റുകളിലെ മുൻസീറ്റുകളിൽ ഇരുന്ന് പുതുവത്സര ഫയർവർക്സ് ആസ്വദിക്കാൻ ഒരാൾക്ക് കുറഞ്ഞത് 5,000 ദിർഹം വരെ നിരക്കുകൾ.
Instagrammable റസ്റ്റോറൻ്റ് Cé La Vi-ൽ ഒരു രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷത്തിനായിരിക്കും ഈ നിരക്ക്. ബ്രിട്ടൻ്റെ ഗോട്ട് ടാലൻ്റ് താരങ്ങളായ ജാക്ക് പാക്ക് അവതരിപ്പിക്കുന്ന പ്രകടനങ്ങളോടൊപ്പം, റെസ്റ്റോറൻ്റ് ഐക്കണിക് ബുർജ് ഖലീഫയിലെ നേരിട്ടുള്ള ഫയർവർക്ക് കാഴ്ചകളും പ്രദാനം ചെയ്യും.
പാലസ് ഡൗൺടൗണിലെ ഐക്കണിക് വ്യൂവിംഗ് ഡെക്കും തിപ്താര എന്ന റെസ്റ്റോറൻ്റും പൂർണ്ണമായും ബുക്ക് ചെയ്തതായി റെസ്റ്റോറന്റ വക്താവ് പറഞ്ഞു. ഹോട്ടലിൻ്റെ ബുഹൈറ ലോഞ്ചിൽ, ടവറിൻ്റെയും ഫയർവർക്‌സിന്റെ കാഴ്ചയും നൽകുന്നു, അൺ ലിമിറ്റഡ് ബുഫെ ഭക്ഷണവും, പാനീയങ്ങളും ഉൾപ്പെടെ ഒരാൾക്ക് 4,500 ദിർഹം എന്ന നിരക്കിലും ടേബിളുകൾ ലഭ്യമാണ്.