യുഎഇയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വെഹിക്കിൾ (EV) ചാർജിംഗ് ശൃംഖലയായ UAEV പുതിയ താരിഫുകൾ 2025 ജനുവരി മുതൽ പ്രാബല്യത്തിൽ കൊണ്ട് വരുമെന്ന് ഇന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചു.
ഇതനുസരിച്ച് 2025 ജനുവരി മുതൽ DC ചാർജറുകൾക്ക് ഒരു kWh-ന് 1.20 ദിർഹവും, വാറ്റും (VAT) ഈടാക്കും. AC ചാർജറുകൾക്ക് ഒരു kWh-ന് 0.70 ദിർഹവും, വാറ്റും (VAT) ഈടാക്കും.
അടുത്ത ചാർജിംഗ് സ്റ്റേഷൻ കണ്ടെത്തൽ, തത്സമയ സ്റ്റാറ്റസ് അപ്ഡേറ്റുകൾ, ലളിതമായ പേയ്മെൻ്റ് ഓപ്ഷനുകൾക്ക് UAEV മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്.