ദുബായ് മെട്രോയുടെ നിലവിലുള്ള റെഡ് അല്ലെങ്കിൽ ഗ്രീൻ ലൈനുകളിലോ വരാനിരിക്കുന്ന ബ്ലൂ ലൈനിലോ വെള്ളപ്പൊക്കം ആവർത്തിക്കാതിരിക്കാനുള്ള പരിഹാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (RTA ) ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ ചെയർമാനുമായ മാറ്റർ അൽ തായർ (Mattar Al Tayer ) പറഞ്ഞു
ഈ വർഷം പ്രളയമുണ്ടായത് മെട്രോ രൂപകൽപ്പനയിലെ അപാകത മൂലമല്ലെന്നും, നമ്മൾ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത രീതിയിലുള്ള അഭൂതപൂർവമായ മഴ ലഭിച്ചതിനാലാണെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ 250 മില്ലീമീറ്ററിൽ മഴപെയ്തിരുന്നു. ചില താഴ്ന്ന പ്രദേശങ്ങളിലുള്ള മെട്രോ സ്റ്റേഷനുകളെ മാത്രമാണ് വെള്ളപ്പൊക്കം ബാധിച്ചത്.
20-30 വർഷത്തെ ആയുസ്സിൽ രൂപകൽപ്പന ചെയ്തിട്ടുള്ള മെട്രോ സ്റ്റേഷനുകളിൽ സമാനമായ സാഹചര്യമുണ്ടായാൽ അത് തടയാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.